തിരുവനന്തപുരം:കല്ലട വിഷയത്തിന് പിന്നാലെ അന്തര്‍ സംസ്ഥാന ബസുടമകള്‍ പ്രഖ്യാപിച്ച സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരും ബസുടമകളുമായി നടത്തിയ ചര്‍ച്ച പരാജയം.ഇതോടെ അനിശ്ചിത കാല ബസ് സമരം തുടരുമെന്ന് ഉടമകള്‍ അറിയിച്ചു.പെര്‍മിറ്റ് ലംഘനത്തിന്റെ പേരില്‍ പിഴ ഈാടക്കുന്നത് താങ്ങാനാകില്ലെന്ന നിലപാടില്‍ ബസുടമകള്‍ ഉറച്ചു നിന്നും. എന്നാല്‍ സമ്മര്‍ദ്ദത്തിന്റെ പേരില്‍ ബസുകളിലെ നിയമലമംഘനത്തിലെ, പരിശോധനയും പിഴ ഈടാക്കലും നിര്‍ത്തിവക്കില്ലെന്ന് ഗതാഗതമന്ത്രി ്ര്‍ദ്ധശങ്കയിക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു. കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈാടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നായിരുന്നു ബസുടമകളുടെ വാദം. കേന്ദ്ര സര്‍ക്കാര്‍ മോട്ടാര്‍ വോഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍ , അതുവരെ പെര്‍മിറ്റ് ലംഘനത്തിന്റെ പേരിലുള്ള നടപടി നിര്‍ത്തിവക്കണമെന്ന ആവശ്യവും ബസുടമകള്‍ മുന്നോട്ടുവെച്ചു.
കല്ലട ബസിലുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ സര്‍ക്കാര്‍ തങ്ങളെ മനഃപൂര്‍വം ദ്രോഹിക്കുന്നു എന്ന് ആരോപിച്ചാണ് നാനൂറോളം ബസുകള്‍ ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ബംഗലൂരു അടക്കമുള്ള ഇടങ്ങളിലേക്കുള്ള യാത്രാക്ലേശം രൂക്ഷമാണ്.