കല്‍പ്പറ്റ: കല്‍പ്പറ്റ- പനമരം- മാനന്തവാടി റൂട്ടിലോടുന്ന ഗോപിക ബസ് കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈ ബസില്‍ കഴിഞ്ഞ 14 ദിവസം യാത്ര ചെയ്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി എല്ലാ ദിവസവും ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.
വയനാട് ജില്ലയില്‍ ഇന്നലെ 37 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. 26 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ മൂന്നു പേരുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്നലെ രോഗമുക്തി നേടി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News