Home-bannerNationalNewsRECENT POSTS
ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്
ജമ്മു: ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 30 പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ജമ്മുവില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് കിഷ്ത്വാര്‍ ജില്ലയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടസ്ഥലത്തേക്ക് കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അയച്ചിട്ടുണ്ടെന്ന് കിഷ്ത്വാര്‍ ജില്ലാ ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മലയോര പ്രദേശത്ത് രാവിലെ 7.50 ഓടെ അപകടമുണ്ടായത്. ജെകെ 17/6787 രജിസ്റ്റര്‍ നമ്പറുള്ള മിനി ബസാണ് അപകടത്തിപ്പെട്ടത്. അപകടം നടന്നപ്പോള്‍ ആദ്യം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രി കിഷ്ത്വാര്‍ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News