Home-bannerKeralaNews
കൊച്ചിയിൽ പെൺകുട്ടിയെ പ്രെടോൾ ഒഴിച്ച് ചുട്ടുകൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു, തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ അഛനും പൊള്ളലേറ്റു
കൊച്ചി: കാക്കനാട് അത്താണി സലഫി മസ്ജിദിന് സമീപം മണ്ണാർക്കാട് റോഡിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. പ്ളസ് ടു വിദ്യാർത്ഥിനിയായ ദേവിക ശാലനെയാണ് കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ യുവാവ് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. തുടർന്ന് യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു. രാത്രി 12 മണിയോടെയാണ് സംഭവം.കൃത്യം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവ് ശാലനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇൻഫോപാർക്ക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News