കൊല്ലം: മോഷ്ടാക്കളെ ഭയന്നു കുഴിച്ചിട്ട സ്വര്‍ണവും പണവും പുരയിടം ഉഴുതു കണ്ടെടുത്തു. ബന്ധുവീട്ടില്‍ പോയപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ആരുമറിയാതെ പുരയിടത്തില്‍ കുഴിച്ചിട്ട 20 പവന്‍ സ്വര്‍ണവും 15,000 രൂപയുമാണ് പോലീസെത്തി കണ്ടെടുത്തത്.
മോഷണം പോയെന്ന പരാതിയെത്തുടര്‍ന്നാണ് പൊലീസെത്തി അന്വേഷണം നടത്തിയത്. ചങ്ങന്‍കുളങ്ങര സ്വദേശിനി ഭര്‍ത്താവിനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്. തിരികെയെത്തിയപ്പോള്‍ കുഴിച്ചിട്ട സ്ഥലം മറന്നു പോയി.
ഇതേത്തുടര്‍ന്ന് സ്വര്‍ണം മോഷണം പോയെന്ന് പരാതി നല്‍കി. ഓച്ചിറ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുരയിടത്തില്‍ കുഴിച്ചിട്ടതാണോയെന്നു സംശയമുണ്ടായത്. തുടര്‍ന്നാണ് പുരയിടത്തില്‍ നിന്നു സ്വര്‍ണവും പണവും കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News