മുക്കത്ത് ജൂവലറിയിൽ തോക്കു ചൂണ്ടി കവർച്ച, പ്രതികളിലൊരാളെ സാഹസികമായി പിടികൂടി ജീവനക്കാർ
മുക്കം: ഓമശ്ശേരി ജ്വല്ലറിയിൽ തോക്കു ചൂണ്ടി മോഷണം. ടൗണിലെ ഷാദി ജ്വല്ലറിയിലാണ് മോഷണം നടന്നത് .ഇന്നലെ വൈകുന്നേരം 7.25 ഓടെ 3 അംഗ ഇതര സംസ്ഥാന സംഘം ജ്വല്ലറിയിലെത്തി ജീവനക്കാരെ തോക്കിൽ മുനയിൽ നിർത്തി ആഭരണങ്ങൾ കവരുകയായിരുന്നു. മുഖം മൂടിയും കയ്യിൽ ഗ്ലൗസും ധരിച്ചത്തിയ സംഘത്തിലെ ഒരാൾ ഒരു ജീവനക്കാരനെ തോക്കിൻ മുനയിൽ നിർത്തി മറ്റുള്ളവർ ക്വാഷ് കൗണ്ടറിലെത്തിയ ശേഷം പണവും ആഭരണങ്ങളും കവരുകയായിരുന്നു. ഇതിനിടെ മറ്റ് ജീവനക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രക്ഷപ്പെടാൻ സംഘം ശ്രമിക്കുകയും ഇതിനിടയിൽ ഒരാൾ പിടിയിലാവുകയും ചെയ്തു . പിടിയിലായ ആളെ നാട്ടുകാരുടെ സഹായത്തോടെ ബന്ധിപ്പിക്കുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. 15 വളകൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. സാധാരണ നിലയിൽ 7 മണിയോടെ ജ്വല്ലറി അടക്കാറുണ്ടങ്കിലും ഒരു ഇടപാടുകാരൻ പണം നൽകാനുള്ളതിനാൽ ഷട്ടർ പാതി താഴ്ത്തി ഇയാളെ കാത്തിരിക്കുന്നതിനിടെയാണ് സംഘമെത്തിയത്. പിടിയിലായ യാൾ പശ്ചിമ ബംഗാൾ സ്വദേശിയാണ്. രക്ഷപ്പെട്ട രണ്ട് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണന്നാണ് സൂചന. നാട്ടുകാരുമായും ജീവനക്കാരുമായുമുള്ള മൽപ്പിടുത്തത്തിനിടയിൽ പരിക്കേറ്റ മോഷ്ടാവിന് ബോധം നഷ്ടപ്പെട്ട നിലയിലാണ്. സ്ഥലത്തെത്തിയ തിരുവമ്പാടി പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഒരു തോക്ക്, ഒരു കത്തി, മൊബൈൽ ഫോൺ എന്നിവ ഇയാളിൽ നിന്ന് പിടികൂടിയിട്ടുണ്ട്. തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു. പിടിവലിക്കിടയിൽ തോക്ക് പൊട്ടാതിരുന്നതിനാൽ വൻ അപകടം ഒഴിവാവുകയായിരുന്നു. മൽപ്പിടുത്തത്തിനിടെ 3ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
രക്ഷപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കി.