KeralaNews

പഠിക്കാന്‍ മിടുക്കി, ലഹരിയുടെ വഴിയേ തിരിഞ്ഞതോടെ നിഖിലയുടെ ട്രാക്ക് മാറി; പയ്യന്നൂരില്‍ സെയില്‍സ് ഗേളായി ജോലി നോക്കിയപ്പോള്‍ ലഹരി സംഘങ്ങളുമായി അടുത്തു, ‘ബുള്ളറ്റ് ലേഡി’ നിഖിലയുടെ കഥയിങ്ങനെ

കണ്ണൂര്‍: ലഹരിയുടെ വഴിയെ പോയി യുവത്വം തുലക്കുന്നു ആളുകളുടെ എണ്ണം കേരളത്തില്‍ കൂടി വരികയാണ്. യുവതലമുറയെ സാരമായി ബാധിക്കുന്ന വിഷയമായി രാസലഹരിയുട ഉപയോഗം അടക്കം മാറുന്നു. എംഡിഎംഎയും എല്‍എസ്ഡിയുമെല്ലാം ഇന്ന് കേരളത്തില്‍ സുലഭമായി കിട്ടുന്ന ലഹരിയായി മാറുകയാണ്. ഇതിനെതിരെ എത്ര മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കൈവിട്ട അവസ്ഥയിലാണ് പോക്ക്.

സ്ത്രീകളില്‍ അടക്കം ഈ രാസലഹരിയുടെ ഉപയോഗം പിടിവിട്ടു പോകുകയാണ്. കൗമാരക്കാര്‍ പോലും ലഹരിക്ക് അടിമപ്പെട്ട അവസ്ഥയിലാണ്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടിക്കപെടുന്ന സ്ത്രീകളുടെ എണ്ണവും കൂടി വരികയാണ്. ഏറ്റവും ഒടുവില്‍ നിഖില എന്ന പയ്യന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി എംഡിഎംഎയുമായി അറസ്റ്റിലായ സംഭവമാണ് പുറത്തുവന്നത്.

സ്‌കൂള്‍ പഠനകാലത്ത് മിടുക്കിയായിരുന്ന പെണ്‍കുട്ടി ഇന്ന് അന്യസംസ്ഥാനങ്ങളില്‍ പോലും അറിയപ്പെടുന്ന ലഹരിവില്‍പ്പനക്കാരിയായി മാറിയിരിക്കുന്നതു. ഇത് മലയാളി സമൂഹത്തെ ശരിക്കും നടക്കുന്നതാണ്. ലഹരിയുടെ ഉപയോഗത്തിലേക്ക് നീങ്ങി പിന്നീട് വില്‍പ്പനയിലേക്ക് വഴിമാറിയ ജീവചരിത്രമാണ് ബുള്ളറ്റ് ലേഡി എന്നറിയപ്പെടുന്ന നിഖിലക്കുള്ളത്. പയ്യന്നൂരില്‍ സെയില്‍സ് ഗേളായി ജോലി ചെയ്തുവരവേ കഞ്ചാവു വില്‍പ്പനയുടെ പേരില്‍ പിടിയിലായിരുന്നു ഇവര്‍. ഇതിന് ശേഷമാണ് ഇപ്പോള്‍ ഈ 29കാരി എംഡിഎംഎ കേസിലും പിടിയിലായിരിക്കുന്നത്.

പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിനിയാണ് നിഖില. ഇവരില്‍ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവര്‍ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വില്‍പ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. കഞ്ചാവിനേക്കാള്‍ യുവാക്കള്‍ക്കിടയില്‍ എംഡിഎംഎക്ക് താല്‍പ്പര്യം കൂടിയതോടെ ഈ കച്ചവടത്തിലേക്കും യുവതി കടക്കുകയായിരുന്നു എന്നാണ് സൂചന.

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്‌സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ നിന്ന് മെത്താഫിറ്റമിന്‍ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടില്‍ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.

ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസില്‍ അറസ്റ്റിലായത്. ബുള്ളറ്റില്‍ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വില്‍പനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്‌സൈസ് പറയുന്നത്.

അന്ന് ഇതര സംസ്ഥാനങ്ങളില്‍ അടക്കം അറിയപ്പെടുന്ന ലഹരിവില്‍പ്പനക്കാരിയാണ് നിഖില. ചെറു പാക്കറ്റുകളിലാക്കി കഞ്ചാവ് വില്‍ക്കുന്നതായിരുന്നു നിഖിലയുടെ രീതി. അതേമാതൃകയില്‍ ചെറിയ അളവില്‍ മെത്താഫിറ്റമിന്‍ മില്‍ക്കുകയാണ് യുവതി ചെയ്തുവന്നത് എന്നാണ് എക്‌സൈസ് പറയുന്നത്. നിഖിലയുടെ സംഘാംഗങ്ങളിലേക്കും അന്വേഷണം നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker