വെടിയുണ്ട എങ്ങും പോയിട്ടില്ല, ക്യാമ്പിൽ തന്നെ, സി.എ.ജി.യെ തള്ളി പോലീസ്
തിരുവനന്തപുരം : സിഎജി റിപ്പോര്‍ട്ടിലെ പരാമർശങ്ങൾ വൻ വിവാദമായി കത്തിപ്പടരുന്നതിനിടെ വിശദീകരണവുമായി പോലീസ്. റിപ്പോർട്ടിൽ പറയുന്നതുപോലെ വെടിയുണ്ടകളും തോക്കുകളും നഷ്ടമായിട്ടില്ലെന്നും ഇത് സംബന്ധിച്ച് കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും കേരള പൊലീസ് അറിയിച്ചു നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയ 11 പോലീസുകാര്‍ക്കെതിരെ വകുപ്പു തല നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്.
പേരൂർക്കട എസ്‌എപി ക്യാമ്പിൽ നിന്നും 25 റൈഫിളുകളും 12061 വെടിയുണ്ടകളും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇവയെല്ലാം എആര്‍ ക്യാമ്പിൽ ഉണ്ടെന്നുമാണ് പോലീസിന്‍റെ നിലപാട്. അതുകൊണ്ട് തന്നെ എത്രയും വേഗം സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പോലീസിന്‍റെ നീക്കം.
പോലീസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാര്‍ക്ക് വില്ല നിര്‍മിക്കാന്‍ ഡിജിപി വകമാറ്റി ചെലവഴിച്ചു, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയത് നിയമ വിരുദ്ധമായിട്ടാണ്, ആഡംബര കാറുകള്‍ വാങ്ങി എന്നിവ ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയുള്ള സിഎജി റിപ്പോര്‍ട്ടില്‍ ഉയര്‍ന്നിരിക്കുന്നത്.