കൊച്ചി: കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യപിച്ചിട്ടും ഒരു ആവശ്യവുമില്ലാതെ പുറത്തിറങ്ങുന്ന മനുഷ്യരെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കേരളാ പോലീസ്. അതിനിടെയാണ് കൊച്ചിയില്‍ ഒരു പോത്തുണ്ടാക്കിയ തലവേദന. കലൂര്‍ എ.ജെ ഹാളിന് സമീപത്തായിരിന്നു സംഭവം. ഏറെ നേരം കൊച്ചി നഗരത്തെ വിറപ്പിച്ച പോത്തിനെ വളരെ പണിപ്പെട്ടാണ് അഗ്‌നിശമന സേന വലയില്‍ കുടുക്കിയത്. ആളുകള്‍ പുറത്തിറങ്ങാത്ത കാലമായതുകൊണ്ട് അധികം പ്രശ്നങ്ങള്‍ സൃഷ്ടിച്ചില്ല.
ഗാന്ധിനഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുനില്‍കുമാര്‍, എം ആര്‍ സീനിയര്‍ ഫയര്‍ ഓഫീസര്‍ അരുണ്‍ എന്നിവരുടെ നേതൃത്തില്‍ റോജോ, ലിപിന്‍ദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാര്‍, ഗോകുല്‍, സിന്‍മോന്‍ എന്നിവര്‍ ചേര്‍ന്നാണ് പോത്തിനെ പിടികൂടിയത്. ഫയര്‍ഫോഴ്സ് അംഗമായ ബിപിന്‍ കെ നാരായണന്‍ പകര്‍ത്തിയ പോത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.