KeralaNews

മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ പോത്ത് വിരണ്ടോടി; മോഷ്ടാക്കള്‍ പോത്തിനെ ഉപേക്ഷിച്ച് ജീവനുംകൊണ്ടോടി

തിരുവനന്തപുരം: മോഷ്ടിച്ചു കൊണ്ടുപോകുന്നതിനിടെ പോത്ത് വിരണ്ടോടിയതോടെ മോഷ്ടാക്കള്‍ പോത്തിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തിരുവനന്തപുരം കാട്ടാക്കട ജംഗ്ഷന് സമീപത്ത് പച്ചക്കറി വ്യാപാരം നടത്തുന്ന യേശുദാസിന്റെ കടയോടു ചേര്‍ന്ന് വളര്‍ത്തുന്ന പോത്തിനെയാണ് ബുധനാഴ്ച പുലര്‍ച്ചെ അജ്ഞാതര്‍ കടത്തിക്കൊണ്ടുപോയത്.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പോത്തിനെ പിടിച്ചുകെട്ടി ഉടമയ്ക്കു കൈമാറി.
മപാത്തുമായി കടക്കാന്‍ ശ്രമിച്ചെങ്കിലും കിള്ളിക്കടുത്ത് വച്ച് പോത്ത് വിരണ്ടതോടെ മോഷ്ടാക്കള്‍ ഇതിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടു.

മോഷണംപോയ പോത്തിനെ അന്വേഷിക്കുന്നതിനിടെ കിള്ളിയില്‍ ഒരു പറമ്പില്‍ പോത്തിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടിരിക്കുന്നതായി ഉടമയ്ക്ക് വിവരം കിട്ടി. വൈകീട്ട് ഉടമയെത്തിയതോടെ പോത്ത് ആക്രമണ സ്വഭാവം ഉപേക്ഷിച്ച് കൂടെപ്പോയി. മുമ്പും ഈ പോത്തിനെ മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നതായി ഉടമ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button