കൊച്ചി കൊവിഡ് ലോക്ക് ഡൗണ്‍ കാലം മൊബൈല്‍ സേവനദാതാക്കള്‍ക്ക് ചാകരക്കാലമാണ്.വീട്ടിരിരുന്ന് ജോലി ചെയ്യുന്ന ആദ്യഘട്ടം കഴിഞ്ഞതോടെ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഫോണുപയോഗം വര്‍ദ്ധിച്ചിരിയ്ക്കുന്നു.വിവിധ വിഭാഗത്തിലുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി വിത്യസ്ത റീചാര്‍ജ് പാക്കേജുകളും കമ്പനികള്‍ അവതരിപ്പിച്ചിരുന്നു.പൊതു മേഖലാ സ്ഥാപനമായ ബി.എസ്.എല്ലും കൊവിഡ് കാലം നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള അവസരമായാണ് കണക്കാക്കുന്നത്.
ഇതിനായിപ്രീപെയ്ഡ് വരിക്കാര്‍ക്കായി പുതിയ വാര്‍ഷിക റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍. അവതരിപ്പിച്ചിരിയ്ക്കുന്നു. 365 ദിവസം കാലാവധി ലഭിക്കുന്ന 365 രൂപയുടെ പ്ലാനാണ് പുറത്തിറക്കിയത്. ബിഹാര്‍-ജാര്‍ഖണ്ഡ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരള, കൊല്‍ക്കത്ത-പശ്ചിമബംഗാള്‍, വടക്ക്-കിഴക്ക് മേഖല, ഉത്തര്‍പ്രദേശ് എന്നി സര്‍ക്കിളുകളില്‍ ഈ പ്ലാന്‍ ലഭ്യമാണ്.
ദിവസേന 250 മിനിറ്റ് വോയ്സ് കോള്‍, രണ്ട് ജിബി ഡാറ്റ, 100 എസ്എംഎസ് എന്നി ഓഫറുകള്‍ അറുപത് ദിവസത്തെ കാലാവധിയില്‍ ലഭിക്കുന്നു. പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റയുടെ പരിധി കഴിഞ്ഞാല്‍ ല്‍ 80 കെബിപിഎസിലേക്ക് വേഗം കുറയും ദിവസേന ലഭിക്കുന്ന 100 എസ്എംഎസുകള്‍ക്കൊപ്പം പേഴ്സണലൈസ്ഡ് റിങ് ബാക്ക് ടോണും ലഭിക്കും. അറുപത് ദിവസത്തിനു ശേഷം ഈ ഓഫറുകള്‍ അവസാനിച്ചാലും പ്ലാന്‍ വാലിഡിറ്റി ഒരു വര്‍ഷം നിലനില്‍ക്കും.