കൊച്ചി: വാഗമണ്‍ റിസോര്‍ട്ടിലെ ലഹരി നിശാപാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടി ബ്രിസ്റ്റി ബിശ്വാസ് ജാമ്യം തേടി ഹൈക്കോടതിയില്‍. തന്റെ കയ്യില്‍ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണു കേസ്. എന്നാല്‍ അത്രയും കഞ്ചാവ് താനും കൂട്ടുകാരും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് ആകെ പിടികൂടിയതാണെന്നു നടി തന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു.
കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പോലീസിന് താന്‍ പറഞ്ഞതു മനസിലാകാത്തതിനാലാണ് തന്നെ കേസില്‍ പ്രതിയാക്കിയതെന്നും ഹര്‍ജിയില്‍ അവര്‍ ആരോപിക്കുന്നു.
കൊച്ചിയില്‍ താമസിക്കുന്ന തന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ജനുവരിയില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഒന്‍പതാം പ്രതിയായ ബ്രിസ്റ്റി ഡിസംബര്‍ 21 മുതല്‍ റിമാന്‍ഡിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News