കണ്ണൂര്‍: വണ്ടിയുടെ നമ്പര്‍ പ്ലേറ്റില്‍ തന്റെ പേര് വരുത്താനായി രജിസ്‌ട്രേഷന്‍ നമ്പറില്‍ കൃത്രിമം കാണിച്ച ബൈക്ക് ഉടമയ്ക്ക് പിഴ. 13,000 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തിയത്. കുഞ്ഞിമംഗലത്തെ എംകെ മുഹമ്മദലിയാണ് നമ്പര്‍ പ്ലേറ്റില്‍ അലി എന്ന് എഴുതാനായി കൃത്രിമം കാണിച്ചത്.
കെ.എല്‍ 13 എ.എല്‍ 1818 എന്ന നമ്പറിലുള്ളതാണ് അലിയുടെ വണ്ടി. ഇതില്‍ നിന്ന് എ.എല്ലിനൊപ്പം 1 ചേര്‍ത്ത് തന്റെ പേരിലുള്ള അലി വരും വിധം AL1 ചേര്‍ത്തുവയ്ക്കുകയായിരുന്നു.
വാഹനപരിശോധനയില്‍ നമ്പര്‍ ക്രമീകരണത്തിലെ മാറ്റം ശ്രദ്ധിക്കുന്നത്. പയ്യന്നൂര്‍ ജോയിന്റ് ആര്‍ടിഒ ടി.പി.പ്രദീപ് കുമാറിന്റെ നിര്‍ദേശം അനുസരിച്ച് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജി.സുധീഷാണ് പിഴ ചുമത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News