വൈവിദ്ധ്യങ്ങളില്‍ ഏകത്വം കണ്ടെത്തുന്ന നാടാണ് ഇന്ത്യ. വിവാഹങ്ങളുമായി ബന്ധപ്പെട്ട് വിവിധ ആചാരങ്ങളും വിശ്വാസങ്ങളുമാണ് ഇവിടെ നിലനില്‍ക്കുന്നത്. വിവാഹ ശേഷം ഭര്‍ത്തൃഗൃഹത്തിലെത്തുന്ന വധുവിനെ ചട്ടം പഠിപ്പിക്കുന്ന ആചാരമാണ് ഇപ്പോള്‍ വൈറലാകുന്നത്. വധുവിനോട് ഓരോരോ കാര്യങ്ങള്‍ ആവശ്യപ്പെടുന്ന വരന്റെ മാതാവ്
ഇതനുസരിച്ച് പാത്രം വായില്‍ കടിച്ച് പിടിച്ച് വധു നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്ത് വന്ന വീഡിയോ ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാണ്. ഒരു യോഗാചാര്യനെ പോലെ അതിസമര്‍ത്ഥയായി യുവതി നൃത്തം ചെയ്യുന്നതും, ചുറ്റുമുള്ള ആളുകള്‍ അതിനായി അവളെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
പച്ച സാരി ഉടുത്തിരിക്കുന്ന നവവധുവിന് പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് പാത്രം പിടിച്ചുകൊണ്ട് നൃത്തം ചെയ്യാന്‍ അമ്മായിയമ്മ പറയുന്നത്. വീഡിയോ കാണാം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News