Home-bannerKeralaNews
കല്യാണത്തലേന്ന് ഏറ്റുമാനൂരിൽ യുവതി ഒളിച്ചോടി, കഞ്ചാവിനടിമയായ യുവാവിനെ വിവാഹം കഴിയ്ക്കുന്നതിൽ നിന്ന് രക്ഷപ്പെട്ടതെന്ന് സംശയം
ഏറ്റുമാനൂർ: കല്യാണത്തലേന്ന് വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂർ സ്വദേശിനി സുധ[36] നെയാണ് ഏറ്റുമാനൂരിലെ ലോഡ്ജിൽ നിന്നും കാണാതായത്. ഐ.ടി.ഐയ്ക്ക് സമീപമുള്ള യുവാവുമായി നാളെയാണ് സുധയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മഹാദേവ ക്ഷേത്രത്തിൽ നിശ്ചയിച്ചിരുന്ന ചടങ്ങിനായി വധുവും ബന്ധുക്കളും ഇന്ന് വൈകുന്നേരം നാലു മണിയ്ക്കാണ് ലോഡ്ജിൽ മുറിയെടുത്തത്.അഞ്ചു മണിയോടെ യുവതിയെ കാണാതായി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. പ്രതിശ്രുത വരൻ കഞ്ചാവിന് അടിമയാണെന്ന രഹസ്യവിവരം കഴിഞ്ഞ ദിവസം സുധയ്ക്ക് ലഭിച്ചിരുന്നു.ഇതേത്തുടർന്ന് വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കൾ സമ്മതിച്ചിരുന്നില്ല. ഇതാവാം ഒളിച്ചോട്ടത്തിന് കാരണമെന്നാണ് സൂചന. പ്രേമ ബന്ധമോ മറ്റോ ഉണ്ടായിരുന്നുവെന്നും പരിശോധിച്ചു വരുന്നു.ബന്ധുക്കളുടെ പരാതിയിൽ ഏറ്റുമാനൂർ പോലീസ് അനുബന്ധ നടപടികൾ ആരംഭിച്ചു
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News