EntertainmentKeralaNews

‘പങ്കാളിയുമായി വേര്‍പിരിയുന്നു’കാരണം വ്യക്തമാക്കി ലച്ചു

കൊച്ചി:ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥി ആയിരുന്നു ലച്ചു. ബിഗ് ബോസ് വേദിയിലെ ലച്ചുവിന്‍റെ നൃത്തം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അവര്‍ക്ക് ഷോ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഗ്രാന്‍ഡ് ഫിനാലെയോട് അനുബന്ധിച്ച് മറ്റ് മത്സരാര്‍ഥികള്‍ക്കൊപ്പം അവര്‍ ബിഗ് ബോസ് ഹൌസിലേക്ക് തിരികെ എത്തുകയും ചെയ്തിരുന്നു. താന്‍ കടന്നുവന്ന ജീവിത പ്രതിസന്ധികളെക്കുറിച്ചും ജീവിത പങ്കാളിയായ ശിവാജി സെന്നിനെക്കുറിച്ചുമൊക്കെ ബിഗ് ബോസ് വേദിയില്‍ വച്ച് ലച്ചു പറഞ്ഞിരുന്നു.

ഇപ്പോഴികാ ഇരുവരും ഒരുമിച്ചുള്ള യാത്ര അവസാനിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ലച്ചു ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വേര്‍പിരിയല്‍ എന്തുകൊണ്ട് അനിവാര്യമായി എന്ന് വിശദീകരിച്ച് ശിവാജി എഴുതിയ കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ലച്ചു പങ്കുവച്ചിട്ടുണ്ട്.

ശിവാജിയുടെ കുറിപ്പ്

എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞാനും ലച്ചുവും. ഇപ്പോഴിതാ ഞങ്ങളുടെ വഴികളും തൊഴില്‍മേഖലകളും ഞങ്ങളെ രണ്ട് വ്യത്യസ്ത ദിക്കുകളിലേക്ക് നയിച്ചിരിക്കുകയാണ്. ജോലിയുടെ ഭാ​ഗമായി അവള്‍ കൊച്ചിയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷം ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി- അതെ, ഞങ്ങള്‍ മനോഹരമായ ഒരു കാലം പിന്നിട്ടിരിക്കുന്നു.

പരസ്പരമുള്ള സ്നേഹ ബഹുമാനങ്ങളോടെ സൗഹാര്‍ദ്ദപൂര്‍വ്വം ഞങ്ങള്‍‌ വേര്‍പിരിഞ്ഞിരിക്കുന്നു. അങ്ങേയറ്റം വ്യക്തിപരമായ ഒരു കാര്യം സമൂഹമാധ്യമത്തില്‍ ഞങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവന്നതില്‍ എനിക്ക് വിഷമം തോന്നി. പക്ഷേ അത് ഈ കാലത്തിന്‍റെ ശാപമാണ്. ഞങ്ങളുടെ സ്നേഹം പൊതുസമൂഹം ശ്രദ്ധിച്ച ഒന്നായിരുന്നു.

അതിനാല്‍ത്തന്നെ ഇതിനെക്കുറിച്ചും തുറന്ന് പറയേണ്ടിയിരുന്നു. ദയവായി ഞങ്ങള്‍ക്ക് മെസേജുകളൊന്നും അയക്കാതിരിക്കുക. ഞങ്ങളുടെ സുഹൃത്തുക്കളുടെയും കുടുംബാം​ഗങ്ങളുടെയും എല്ലാവിധ സ്നേഹവും പിന്തുണയും ഒപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം.

bigg boss malayalam season 5 contestant lachu breaks up with partner shivaji sen nsn
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker