തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശ് എംപിക്കെതിരെ കേസെടുത്തു. നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. 62 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
ഏപ്രില്‍ മാസത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നെടുമങ്ങാട് ലോയേഴ്‌സ് കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്തതിനെ തുടര്‍ന്നും അടൂര്‍ പ്രകാശുള്‍പ്പെടെ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
നെടുമങ്ങാട് കോടതിക്ക് മുന്നിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സംഘടനയുടെ കോര്‍ട്ട് സെന്റര്‍ അഭിഭാഷക ക്ലാര്‍ക്കുമാര്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നല്‍കുന്നതായിരുന്നു ചടങ്ങ്. എപ്പിഡെമിക് പ്രിവന്‍ഷന്‍ ഓര്‍ഡിനന്‍സ് അനുസരിച്ചായിരുന്നു കേസെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News