ലോക കിരീടം സ്വന്തമാക്കിയത് അര്‍ജന്റീനയും ആരാധകരും ലോകമെങ്ങും ആഘോഷിക്കുമ്പോഴും ഫിഫയുടെ പുതിയ റാങ്കിങ്ങിലും ബ്രസീല്‍ തന്നെ ഒന്നാം സ്ഥാനത്ത്.
നിശ്ചിത സമയത്ത് കളി ജയിച്ചാല്‍ കൂടുതല്‍ പോയന്റ് ലഭിക്കും. ഷൗട്ടൗട്ടിലെ വിജയത്തിന് റാങ്കിങ്ങില്‍ പക്ഷേ പോയന്റ് കുറവാണ്. ഈ മാനദണ്ഡമാണ് ക്വാര്‍ട്ടറില്‍ പുറത്തായിട്ടും ഒന്നാം റാങ്ക് നിലനിര്‍ത്താന്‍ ബ്രസീലിനെ സഹായിച്ചത്.
എക്‌സ്‌ട്രൈ ടൈം അവസാനിക്കുന്ന 120 മിനിറ്റില്‍ അര്‍ജന്റീനയോ ഫ്രാന്‍സോ ആര് ജയിച്ചാലും അവര്‍ ഫിഫ റാങ്കിങ്ങിലും ഒന്നാമതെത്തിയേനെ.
പുതിയ റാങ്കിങ് പ്രകാരം അര്‍ജന്റീന രണ്ടാമതും ഫ്രാന്‍സ് മൂന്നാമതുമാണ്. ആദ്യ റൗണ്ടില്‍ പുറത്തായ ബല്‍ജിയം രണ്ടാം സ്ഥാനത്ത് നിന്ന് നാലിലേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലാണ്ടാണ് അഞ്ചാമത്. നെതര്‍ലന്‍ഡ്‌സ് ആറാം സ്ഥാനത്തേക്ക് വീണു.
മൂന്നാം സ്ഥാനവുമായി ഖത്തറില്‍ നിന്ന് മടങ്ങിയ ക്രൊയേഷ്യയാണ് ഏഴാമത്. സ്‌പെയിന്‍ മൂന്ന് റാങ്ക് താഴേക്ക് പോയി പത്താമതായി. അട്ടിമറി പരമ്പര നടത്തിയ മൊറോക്കോ 12 ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
2022 ഫെബ്രുവരിയിലാണ് ബെല്‍ജിയത്തെ പിന്തള്ളി ബ്രസീല്‍ ഒന്നാം റാങ്ക് പിടിച്ചത്. ലോകകപ്പില്‍ ബ്രസീല്‍ മൂന്നു കളി ജയിക്കുകയും കാമറൂണിനോട് ലീഗ് റൗണ്ടിലും ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടും തോല്‍ക്കുകയും ചെയ്തു.