വീണ്ടും വിവാദത്തിലകപ്പെട്ട് ബ്രാഹ്മിൺസ് കമ്പനിയുടെ പേജിൽ വന്ന പരസ്യം, ; വെജിറ്റേറിയനായാൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് കഴിയും എന്നവകാശവാദവുമായാണ് പരസ്യമെത്തിയത്.
എന്നാൽ വെജിറ്റേറിയൻസ് മാത്രമല്ല , നാനാ മത , ജാതി വിഭാഗത്തിൽ പെട്ട ആൾക്കാർ ഈ ലോകത്ത് ഉണ്ടെന്നും ഓരോരുത്തരും അവരവർക്കിഷ്ട്ടപ്പെട്ട ഭക്ഷണം കഴിക്കട്ടെ , അതിനിത്തരത്തിൽ ഒരു പരസ്യമെന്തിനാണെന്നാണ് ജനങ്ങൾ ചോദിയ്ക്കുന്നത്.
21 നവംബർ തീയതിയിൽ ബ്രാഹ്മിൺസ് കമ്പനിയുടെ ഫേസ്ബുക്ക് പേജിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. എല്ലാവർക്കും വെജിറ്റേറിയൻസായി ജീവിക്കാൻ കഴിയുമോ എന്നും മറ്റുള്ളവരുടെ ഭക്ഷണ രീതികളിൽ അനാവശ്യമായി കടന്നു കയറരുതെന്നും സോഷ്യൽ മീഡിയ ഓർമ്മിപ്പിയ്ക്കുന്നു. എന്നാൽ വൻ വിമർശനം ഉയർന്നതോടെ പോസ്റ്റ് ചെയ്തത് ഇപ്പോൾ കമ്പനിയുടെ ഫേസ്ബുക്ക് പേജിലില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News