ലക്‌നൗ: വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാമുകന്‍ വിവാഹിതയായ യുവതിയുടെ മൂക്ക് മുറിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ യുവാവിനായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
ജലോനിലെ ഒറൈ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവാഹിതയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് അഞ്ചു വര്‍ഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇതിനിടെയാണ് ഈ യുവാവുമായി പരിചയത്തിലാവുന്നത്.
തന്നെ വിവാഹം കഴിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് സംസാരിച്ചിരിക്കെ തര്‍ക്കം മൂത്ത് അടിപിടിയാവുകയായിരുന്നു. ഇതിനിടെ യുവാവ് കത്തിയെടുത്ത് യുവതിയുടെ മൂക്ക് മുറിച്ചു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News