മലപ്പുറം:മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു. മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തിൽ ദഫ് മുട്ട് പഠിപ്പിക്കാൻ മദ്രസ്സയിൽ അധ്യാപകരായി വന്ന രണ്ട് പേർക്ക് എതിരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തു.
അബ്ദുള്‍ റസാഖ്, ഷാഫി എന്നിവര്‍ക്ക് എതിരെ ആണ് കാടാമ്പുഴ പൊലീസ് കേസ് എടുത്തിട്ടുള്ളത്. പോക്‌സോ പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും രണ്ട് പേരും ഒളിവിലാണ്. ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കുട്ടിയെ ഇവർ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
2017 ഫെബ്രുവരിയില്‍ തൃശ്ലൂര്‍ അമല ആശുപത്രിക്കടുത്തുള്ള ലോഡജ് മുറിയിലും കൊണ്ടോട്ടിയിലും വെച്ചാണ് പല തവണ കുട്ടി പീഡനത്തിനിരയായത്. പിന്നീട് അവരിൽ നിന്നും രക്ഷപ്പെട്ട കുട്ടി ഇവരുടെ കൂടെ പോകാതെ മാറി നിന്നു.
ഈ അടുത്ത ദിവസം ആണ് കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികതിക്രമ ബോധവല്‍ക്കരണ വീഡിയോ കണ്ടത്. അതിനെ തുടർന്നാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് കാടാമ്പുഴ പൊലീസ് അറിയിച്ചു.