EntertainmentKeralaNews

രണ്ടുപേരും കിടിലൻ തേപ്പ് കിട്ടി ഇരിക്കുകയായിരുന്നു; എല്ലാം തുടങ്ങുന്നത് അവിടെ നിന്നാണെന്ന് ജിസ്മയും വിമലും

കൊച്ചി:സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ് ജിസ്‍മയും വിമലും. ടെലിവിഷൻ അവതാരകരായി കരിയർ ആരംഭിച്ച ഇരുവരും വ്ലോഗിങ്ങിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. ഇപ്പോൾ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന വെബ്‌സീരീസുകളാണ് ഇവർ ചെയ്യുന്നത്. ജിസ്‍മ ആൻഡ് വിമൽ എന്ന യൂട്യൂബ് ചാനലിലൂടെ എത്തുന്ന ഇവരുടെ വെബ് സീരീസുകൾക്ക് വലിയ സ്വീകാര്യതയാണ്.

സൂര്യ ടിവിയിൽ അവതാരകരായി എത്തിയവരാണ് ഇരുവരും. ആങ്കറിങ് നിർത്തിയ ശേഷം സുഹൃത്തുക്കളായ ഇരുവരും ചേർന്ന് യൂട്യൂബ് ചാനൽ തുടങ്ങുകയായിരുന്നു. അഭിനയത്തോടും സിനിമയോടുമുള്ള ആഗ്രഹമാണ് ഇവരെ യൂട്യൂബ് ചാനലിലേക്ക് എത്തിച്ചത്.

ആദ്യം ഫിറ്റ്നസ്സ് വീഡിയോകളുമായി എത്തി ആരാധകരെ നേടിയെടുത്ത ഇവർ പിന്നീട് വെബ് സീരീസുകളിലേക്ക് ചുവടു മാറ്റുകയായിരുന്നു. ചാനലിന്റെ വളർച്ചയ്‌ക്കൊപ്പം ഇവരുടെ സൗഹൃദവും വളർന്ന് പ്രണയമായി മാറിയിരുന്നു. ഇവരുടെ വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെ ഇവർ കപ്പിൾസാണോ അതോ സുഹൃത്തുക്കൾ ആണോ എന്ന കാര്യത്തിൽ സംശയുമായി ആരാധകരും എത്തുകയുണ്ടായി.

ഒടുവിൽ കുറച്ചു നാൾ മുന്നെയാണ് തങ്ങൾ പ്രണയത്തിലാണെന്ന് ഇവർ വെളിപ്പെടുത്തിയത്. രണ്ടു പേരുടെയും വീട്ടിൽ ബന്ധത്തെ കുറിച്ച് അറിയാമെന്നും താരങ്ങൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ, തങ്ങളുടെ പ്രണയത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ജിസ്മയും വിമലും. മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് താരങ്ങൾ മനസ് തുറന്നത്.

നല്ലൊരു ബ്രേക്കപ്പ് കഴിഞ്ഞ് ഇനി പ്രണയമൊന്നും വേണ്ടന്ന് കരുതി ഇരിക്കുകയായിരുന്നു. പക്ഷെ ഒരുമിച്ച് ജോലി ചെയ്തുള്ള തങ്ങളുടെ സൗഹൃദം പ്രണയമാവുകയായിരുന്നു എന്നാണ് താരങ്ങൾ പറഞ്ഞത്. ബ്രേക്കപ്പിന് ശേഷമാണ് ജോലി വേണ്ടെന്ന് വെച്ച് യൂട്യൂബിലേക്ക് ഇരുവരും വരുന്നതും. ജിസ്മയുടെയും വിമലിന്റെയും വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

‘രണ്ടു പേരും ഒരേ സമയത്ത് ഒരു ബ്രേക്കപ്പ് ഒക്കെ കഴിഞ്ഞ് ഇനി ഒരു റിലേഷനും വേണ്ട എന്നൊക്കെ പറഞ്ഞ് ഇരിക്കുകയായിരുന്നു. അങ്ങനെ നമ്മൾ ഒരുമിച്ച് ജോലി ചെയ്ത് ചെയ്ത് അതൊരു നല്ല സൗഹൃദമായി മാറിയിരുന്നു. ആ സൗഹൃദം അടിപൊളി ആയിരുന്നു. ഇന്ന് ഞങ്ങളുടെ വർക്കിലും ജീവിതത്തിലുമെല്ലാം എന്തെങ്കിലും പോസിറ്റീവായി കാണുന്നുണ്ടെങ്കിൽ അത് അതുകൊണ്ട് മാത്രമാണ്.

ലവ്വറിന് കൊടുക്കുന്നതിനേക്കാൾ ഒരുതരി സ്നേഹവും കെയറിങ്ങുമൊക്കെ കൂടുതൽ കൊടുക്കുന്നത് ഫ്രണ്ടിനായിരിക്കും എന്നാണ് ഞാൻ മനസിലാക്കുന്നത്. എനിക്ക് അവൾ അവളുടെ ആഗ്രഹങ്ങൾ എല്ലാം നേടുന്നത് കാണണം. ജിസ്മയ്ക്ക് അത് തിരിച്ചുമുണ്ട്. അത് ആദ്യം മുതൽ ഉള്ളത്. ജീവിതത്തിൽ ഒരുപോലെയുള്ള കുറെ അനുഭവങ്ങൾ ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. കുറെ വീഴ്ചകൾ ഉണ്ടായിട്ടുണ്ട്.

ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങൾ തമ്മിലുള്ള അണ്ടർസ്റ്റാൻഡിങ് കൂടി. ആരെ ഇവിടെ വെച്ച് പുഷ് ചെയ്യണം. ആർക്ക് എന്തൊക്കെ സഹായം വേണം. അങ്ങനെ മനസിലാക്കാൻ തുടങ്ങി. പരസ്‌പരം അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരും. എല്ലാം പങ്കുവയ്ക്കും,’ വിമൽ പറഞ്ഞു.

‘പരസ്‌പരം അടിയൊക്കെ ഉണ്ടായാൽ കുറച്ചു നേരം മിണ്ടാതെ ഇരിക്കും എന്നിട്ട് പിന്നെ വന്ന് സംസാരിക്കും. അല്ലാതെ മിണ്ടാതെ ഇരുന്നിട്ട് എന്തിനാണെന്ന് ചിന്തിക്കും. വെബ് സീരീസിലെ പല ഡയലോഗും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് ചീത്ത പറഞ്ഞിട്ടുള്ള ഡയലോഗാണ്. പലപ്പോഴും അതാണ് സ്ക്രിപ്റ്റിൽ എഴുതിയിട്ടുള്ളത്,’ ജിസ്മ പറഞ്ഞു.

തങ്ങളുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് സുഹൃത്തുക്കൾ ആണെന്നും ജിസ്മയും വിമലുംപറയുന്നുണ്ട് . ഒന്നുമില്ലാതെ തുടങ്ങിയപ്പോൾ ലാപ്‌ടോപ്പിന് ലാപ്ടോപ്പ് കാറിന് കാർ എല്ലാം നൽകിയത് അവരാണ്. ചായ ഉണ്ടാക്കി തരാൻ പോലും സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെന്നും ഇരുവരും പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker