KeralaNews

കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി; ഐ.എന്‍.എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഇ-മെയില്‍ സന്ദേശം

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്.

ഐഎന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെന്ന് ഭീഷണിയുണ്ട്. കപ്പല്‍ശാലയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്നും ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നുണ്ട്. ഇ-മെയില്‍ ലഭിച്ചതിന് പിന്നാലെ കപ്പല്‍ശാല അധികൃതര്‍ പൊലീസിനെ സമീപിച്ചു. ഐ.ടി ആക്ട് 385 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇ-മെയിലിന്റെ ഉടവിടം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker