കൊല്ലം: ശാസ്താംകോട്ടയില്‍ പുലര്‍ച്ചെ വീടിന് നേരെ നാടന്‍ ബോംബ് എറിഞ്ഞതായി പരാതി. ശാസ്താംകോട്ട വേങ്ങ ശശിമന്ദിരത്തില്‍ രാധാമണിയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ബോംബേറില്‍ വീടിന്റെ മുന്‍വാതിലും ജനല്‍ ഗ്ലാസുകളും തകര്‍ന്നു.
സെക്കന്റുകള്‍ ഇടവേളയില്‍ രണ്ട് തവണയാണ് ബോംബേറുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേര്‍ ഓടിപ്പോകുന്നതായാണ് കണ്ടത്. വീടിന് നേരെ എറിഞ്ഞത് മാരകശേഷിയുള്ള നാടന്‍ ബോംബാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.
പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡിവൈഎസ്പി രാജ്കുമാറും സ്ഫോടക വസ്തു വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News