EntertainmentNews
ബാളിവുഡ് താരം ആര്യ ബാനര്‍ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കൊല്‍ക്കത്ത: ബോളിവുഡ് താരം ആര്യ ബാനര്‍ജിയെ(33) മരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍ കോല്‍ക്കത്തയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് വെള്ളിയാഴ്ച താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ അപ്പാര്‍ട്ട്‌മെന്റിലെത്തിയ ജോലിക്കാരി കോളിംഗ് ബെല്ല് അടിച്ചിട്ടും ഫോണില്‍ വിളിച്ചിട്ടും ആര്യ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സമീപവാസികളെ വിവരം അറിയിച്ചു. ഇവര്‍ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് സ്ഥലത്തെത്തി അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. ബെഡ്‌റൂമില്‍ലായിരുന്നു മൃതദേഹം കണ്ടെത്തിത്. ആര്യ ഇവിടെ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.
2011ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ദ് ഡേര്‍ട്ടി പിക്ച്ചറില്‍ വിദ്യാ ബാലനോടൊപ്പം അഭിനയിച്ചാണ് ആര്യ ശ്രദ്ധ നേടിയത്. മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News