FeaturedHome-bannerKeralaNews
എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്നു പേർ മരിച്ചു
കൊച്ചി:എറണാകുളം നെട്ടൂരിൽ വള്ളം മുങ്ങി മൂന്നു പേർ മരിച്ചു. കോന്തുരുത്തി സ്വദേശി എബിൻ പോൾ, നെട്ടൂർ സ്വദേശികളായ ആദിൽ നവാസ്, സഹോദരി അഷ്ന നവാസ് എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോന്തുരുത്തി സ്വദേശി പ്രവീണിനെ നാട്ടുകാർ രക്ഷപെടുത്തി.
വൈകിട്ട് അഞ്ചു മണിയോടെയാണ് ഇവർ നാലുപേരും നെട്ടൂർ നോർത്ത് കോളനിയിൽ നിന്നും കോന്തുരുത്തിയിലേക്ക് ചെറിയ ഫൈബര്‍ വള്ളത്തിൽ പോയത്. കരയിൽ നിന്നും അൻപതു മീറ്ററോളം അകലെ വള്ളം മുങ്ങി. പോലീസ് ഫയർ ഫോഴ്സും സ്കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സുഹൃത്തിൻറെ വീട്ടിലേക്ക് കേക്കുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News