KeralaNewsRECENT POSTS
ബംഗളൂരില്‍ നിന്നെത്തിയ ബി.എം.ഡബ്ല്യൂ കാര്‍ കണ്ണൂരിലെ വെള്ളക്കെട്ടില്‍ കുടുങ്ങി
കണ്ണൂര്‍: കണ്ണൂരില്‍ സുഹൃത്തിനെ കാണാന്‍ ബംഗളൂരുവില്‍ നിന്നെത്തിയാളുടെ ബി.എം.ഡബ്ല്യു കാര്‍ വെള്ളക്കെട്ടില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം കണ്ണൂരിലെ തളാപ്പിലാണ് സംഭവം. കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ് കാണാതിരുന്ന റോഡിന്റെ ഓവുചാലിന് അടുത്തുകൂടെ പോകുമ്പോള്‍ കാര്‍ കുഴിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.
യുവാവ് വാഹനം മുമ്പോട്ട് എടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മഴ ശക്തമാവുകയും റോഡില്‍ വെളളം നിറയുകയും ചെയ്തതോടെ വാഹനത്തിന് അകത്തും വെളളം നിറഞ്ഞു. തുടര്‍ന്ന് യുവാവ് നാട്ടുകാരുടെ സഹായം തേടി. ഏറെ നേരത്തേ പരിശ്രമത്തിന് ഒടുവില്‍ ക്രെയിനിന്റെ സഹായത്തോടെ വണ്ടി വെളളക്കെട്ടില്‍ നിന്നും ഉയര്‍ത്തി മാറ്റുകയായിരിന്നു. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂരില്‍ പല താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News