32.3 C
Kottayam
Saturday, April 20, 2024

ഓസ്‌ട്രേലിയന്‍ തീരത്തെ മണല്‍ത്തിട്ടയില്‍ 270 ഓളം തിമിംഗലങ്ങള്‍ കുടുങ്ങി

Must read

സിഡ്നി: ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് മണല്‍ത്തിട്ടയില്‍ 270 ഓളം തിമിംഗലങ്ങള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇവയെ രക്ഷപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കുകയാണ് സമുദ്ര ജീവശാസ്ത്രഞ്ജര്‍.
പൈലറ്റ് തിമിംഗലങ്ങളെന്ന് കരുതുന്ന 25ഓളം തിമിംഗലങ്ങള്‍ മണല്‍ത്തിട്ടയില്‍ കുടുങ്ങി ചത്തതായും ഗവേഷകര്‍ പറഞ്ഞു. കടല്‍ ഡോള്‍ഫിന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ് ചത്തടിഞ്ഞിരിക്കുന്നത്.
മുമ്പും തിമിംഗലങ്ങള്‍ ഈ മേഖലയില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും ഇത്രയധികം തിമിംഗലങ്ങള്‍ ഒരുമിച്ച് കുടുങ്ങുന്നത് അപൂര്‍വമാണ്.

ഏത് മാര്‍ഗത്തിലൂടെയാണ് തിമിംഗലങ്ങളെ രക്ഷപ്പെടുത്തേണ്ടത് എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ രക്ഷാദൗത്യം ആരംഭിക്കുമെന്ന് ടാസ്മാനിയ പാര്‍ക്ക്സ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് മാനേജര്‍ നിക്ക് ഡേക പറഞ്ഞു.
തിമിംഗലങ്ങളുടെ സാമൂഹിക ജീവിതം വളരെ ശക്തമാണ്. കൂട്ടത്തിലെ ഒരാള്‍ക്ക് അപകടം പറ്റിയാലോ മറ്റോ മറ്റ് സംഘാംഗങ്ങള്‍ അവിടേക്കെത്തുന്നത് അവയുടെ ശീലമാണെന്നും അങ്ങനെ മണല്‍ത്തിട്ടയില്‍ കുടുങ്ങിയതാവാമെന്ന് നിക് വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week