ന്യൂഡല്‍ഹി : വ്യവസായിയും ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവുമായ ദീപക് കൊച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ ബാങ്കും വീഡിയോകോണും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റിന്റേതാണ് നടപടി.
ഛന്ദ കോച്ചാര്‍, ഭര്‍ത്താവ് ദീപക് കോച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പിന്റെ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെ ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കേസെടുത്തിരുന്നു.
ഛന്ദ കോച്ചാര്‍ ഐസിഐസിഐ ബാങ്ക് മേധാവിയായിരുന്ന കാലത്ത് വീഡിയോകോണ്‍ ഗ്രൂപ്പിന് 1875 കോടിരൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. തിങ്കളാഴ്ച ഉച്ചമുതല്‍ ചോദ്യംചെയ്ത ദീപക് കോച്ചാറിനെ രാത്രിയോടെയാണ് അറസ്റ്റുചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News