കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ഇതിന് പുറമെ ഡിജിറ്റല്‍ ഫല്‍റൈറ്റ് ഡേറ്റ റെക്കോര്‍ഡര്‍, എയര്‍ക്രാഫ്റ്റ് വോയ്സ് റെക്കോര്‍ഡര്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ നടന്ന അപകടത്തില്‍ 19 പേരാണ് മരിച്ചത്. 184 യാത്രക്കാരും ആറ് വിമാന ജീനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം 22 പേര്‍ വീടുകളിലേക്ക് മടങ്ങി. 149 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 22 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്നലെ രാത്രി 7.45 ഓടെയാണ് സംസ്ഥാനത്തെ നടുക്കിയ കരിപ്പൂര്‍ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു.
പത്താം നമ്പര്‍ റണ്‍വേയിലാണ് വിമാനം ആദ്യം ഇറക്കാന്‍ നിശ്ചയിച്ചത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് എ.ടി.എസ് റണ്‍വേയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ലാന്‍ഡിംഗ് ഓര്‍ഡറില്‍ നിന്ന് ടേക്ക് ഓഫ് ഓര്‍ഡറിലേക്ക് വിമാനം മാറുന്നു. തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം അപകടത്തില്‍പ്പെടുകയായിരിന്നു എന്നാണ് ഡിജിസിഎ അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തലുകള്‍.