NationalNews

പ്രധാനമന്ത്രിക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തക മൊബൈൽ ഫോൺ എറിഞ്ഞു; ആവേശപ്രകടനമെന്ന്‌ പൊലീസ്

മൈസുരൂ: കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ മൊബൈൽ ഫോൺ എറിഞ്ഞത് പ്രവർത്തകയുടെ ആവേശം കാരണമെന്ന വിശദീകരണവുമായി കർണാടക പൊലീസ്. സംഭവത്തിന് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

പ്രത്യേകം രൂപകല്പന ചെയ്ത വാഹനത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിക്കഗഡിയാരയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്.  പുഷ്പവൃഷ്‌ടി നടത്തുന്നതിനിടെ ഒരു മൊബൈൽ ഫോൺ ബോണറ്റിൽ വന്നു പതിക്കുകയായിരുന്നു. 

‘‘എസ്പിജിയുടെ സുരക്ഷാവലയത്തിലാണ് പ്രധാനമന്ത്രി. വാഹനത്തിനു നേരെ എറിഞ്ഞ മൊബൈൽ ഫോണിന്‍റെ ഉടമ ബിജെപി പ്രവർത്തകയാണ്. അവർക്ക് ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് മനസിലാകുന്നത്.  അവരെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്. എസ്പിജി ഉദ്യോഗസ്ഥർ അവർക്ക് മൊബൈൽ ഫോൺ പിന്നീട് കൈമാറിയിരുന്നു.’’– ക്രമസമാധാനചുമതലയുള്ള എഡിജിപി അലോക് കുമാർ  പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ ഗുരുതരവീഴ്ചയാണ് സംഭവമെന്ന് ആക്ഷേപം പല കോണുകളിൽനിന്നും ഉയർന്നുകഴിഞ്ഞു. മൈസൂരു-കുടക് എംപി പ്രതാപ് സിംഹ, മുൻ മന്ത്രിമാരായ കെ.എസ്.ഈശ്വരപ്പ, എസ്.എ.രാമദാസ് എന്നിവരും റോഡ് ഷോയിൽ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച കൊച്ചിയിൽ നടന്ന റോഡ് ഷോയ്‌ക്കിടയിലും പ്രധാനമന്ത്രിക്ക് നേർക്കു മൊബൈൽ ഫോൺ എറിഞ്ഞ സംഭവമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker