Uncategorized
ബിജെപിയിൽ സമ്പൂർണ്ണ അഴിച്ചു പണി, പി.കെ.കൃഷ്ണദാസിനെ വെട്ടിനിരത്തി
ഡൽഹി ; പാർട്ടിയിൽ അഴിച്ചുപണി നടത്തി ബി.ജെ.പി കേന്ദ്ര നേതൃത്വം .പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി. വി മുരളീധരന് കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല നൽകി. എപി അബ്ദുള്ള കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതലയും നൽകി. തമിഴ്‌നാട്ടിൽ നിന്നുള്ള രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.
അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടുവെന്നുള്ളതാണ് ബിജെപി കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്. മാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബിജെപിയിൽ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News