ബംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാള്‍ ആഘോഷിച്ച് കര്‍ണാടകയിലെ ബിജെപി എംഎല്‍എ. എം.എല്‍.എ എം ജയറാമാണ് വെള്ളിയാഴ്ച നൂറുകണക്കിന് അനുയായികളുമായി പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്. തുമകുരു ജില്ലയിലെ തുരുവേകരെ മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി ജനപ്രതിനിധിയാണ് ജയറാം.
<p>ചടങ്ങില്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. വെളുത്ത കൈയുറകള്‍ ധരിച്ച് ഇയാള്‍ ചോക്ലേറ്റ് കേക്ക് മുറിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. ഇവിടെ എത്തിയ എല്ലാവര്‍ക്കും ബിരിയാണി വിളമ്പുകയും ചെയ്തിരുന്നു.</p>
<p>നേരത്തെ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ തന്നെ ലോക്ക്ഡൗണ്‍ ലംഘിച്ചിരുന്നു. മാര്‍ച്ച് 15 ന് ബെല്‍ഗാവിയില്‍ നടന്ന ബിജെപി നേതാവിന്റെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്തു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News