News
ഓരോ വീട്ടില്‍ നിന്നും 10 രൂപ; രാമക്ഷേത്ര നിര്‍മാണത്തിന് ധനസമാഹരണവുമായി ബി.ജെ.പി
മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വീടുകളില്‍ നിന്ന് 10 രൂപ വീതം ശേഖരിക്കുന്ന പ്രചാരണത്തിനിനൊരുങ്ങി മഹാരാഷ്ട്ര ബി.ജെ.പി. 15ന് ധനസമാഹരണം തുടങ്ങും.
ബൂത്ത് ഘടകങ്ങളുടെ നേതൃത്വത്തിലായിരിക്കും ഓരോ മേഖലയിലെയും പരിപാടി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിലാണ് വീടുകള്‍ കയറിയിറങ്ങി രാമക്ഷേത്ര ട്രസ്റ്റിനു സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്. മുംബൈയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് പദ്ധതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News