Home-bannerKeralaNewsRECENT POSTS
കടയടപ്പ് പ്രതിഷേധത്തെ നേരിടാന്‍ പുതിയ വ്യാപാരി സംഘടനയുമായി ബി.ജെ.പി
കൊച്ചി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ബിജെപി വിശദീകരണ യോഗം ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കടകള്‍ അടച്ചുപൂട്ടിയ നടപടി നേരിടാന്‍ പുതിയ വ്യാപാരി സംഘടനയുമായി ബി.ജെ.പി രംഗത്ത്. ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്നാണ് സംഘടയുടെ പേര്. ഇതിന്റെ ഭാഗമായി സമൃദ്ധി എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഘലകള്‍ തുടങ്ങാനും തീരുമാനമുണ്ട്. ഫെബ്രുവരി 16ന് കൊച്ചിയില്‍ വച്ചായിരിക്കും സംഘടനയുടെ ആദ്യ യോഗം നടക്കുക.
നേരത്തെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി വിശദീകരണം യോഗം നടത്തിയപ്പോള്‍ കോഴിക്കോട് കുറ്റ്യാടിയിലും തിരൂരിലും വ്യാപാരികള്‍ പ്രതിഷേധ സൂചകമായി കടകളടച്ചിരുന്നു. പാലക്കാട് പറളി ചെക്ക്പോസ്റ്റിലും കൊല്ലം ചാവറ തേവലക്കര ചേനങ്കര ജംഗ്ഷനിലും സമാന പ്രതിഷേധങ്ങളുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News