News
വനിതാ സംവരണ വാര്‍ഡില്‍ നാമനിര്‍ദേശ പത്രിക നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍
കണ്ണൂര്‍: ജില്ലയിലെ അഴീക്കോട് പഞ്ചായത്തില്‍ വനിതാ സംവരണ വാര്‍ഡില്‍ നാമ നിര്‍ദേശ പത്രിക നല്‍കി ബി.ജെ.പി പ്രവര്‍ത്തകന്‍. അഴീക്കോട് പഞ്ചായത്തിലെ ഇരുപതാം വാര്‍ഡായ ചാല്‍ ബീച്ചില്‍ പി.വി രാജീവനാണ് പത്രിക നല്‍കിയത്.
നിര്‍ദേശ പത്രിക നല്‍കിയതിന് പിന്നാലെ വെള്ളിയാഴ്ച നടത്തിയ സൂക്ഷ്മ പരിശോധനയില്‍ റിട്ടേണിംഗ് ഓഫീസറായ സ്വപ്ന മേലൂക്കടവന്‍ പത്രിക തള്ളുകയായിരുന്നു. 22-ാം വാര്‍ഡില്‍ ഇപ്പോള്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല.
നടുവില്‍ പഞ്ചായത്തിലെ 15-ാം വാര്‍ഡായ പോത്തുകുണ്ടില്‍ 21 വയസ് തികയാത്ത വനിതയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. സൂക്ഷ്മ പരിശോധനയില്‍ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളി. പിന്നാലെ ഡമ്മി സ്ഥനാര്‍ത്ഥിയെ ഒറിജിനല്‍ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. നടുവില്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലായിരുന്നു സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News