KeralaNewsRECENT POSTS
എസ്.എഫ്.ഐ പാനലില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശേരി: കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് എസ്.എഫ്.ഐ പാനലില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മ്മടത്തെ ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലാണ് സംഭവം. സാനിയ എന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിതില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരാണ് പിടിയിലായത്.
അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും ഉള്‍പ്പെടുന്നു. ധര്‍മ്മടം പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കാറിലെത്തിയ സംഘമാണ് കോളജില്‍ എത്തി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരിന്നു. സംഘം എത്തിയ കാറിനുള്ളില്‍ നിന്ന് രണ്ട് പേനാക്കത്തികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഉടന്‍ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News