NationalRECENT POSTSTop Stories
കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു,യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
ലഖ്‌നൗ: വീടിനുള്ളില്‍ കയറി തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുമുറിച്ച് യുവാവ്. രാജ്കുമാര്‍ എന്ന യുവാവാണ് പാമ്പിനെ കടിച്ചുമുറിച്ചത്. ഉത്തര്‍പ്രദേശിലെ എട്ടായിലാണ് സംഭവം. മകന്‍ മദ്യലഹരിയിലാണ് പാമ്പിനെ കടിച്ചുമുറിച്ചതെന്ന് പിതാവ് പറഞ്ഞു. രാജ്കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
രാജ്കുമാറിനെ പാമ്പ് കടിച്ചിരുന്ന കാര്യം ആദ്യം മനസ്സിലായിരുന്നില്ലെന്ന് ഇയാളെ ചികില്‍സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. ഇയാളുടെ അവസ്ഥ ഗുരുതരമാണെന്നും വിദഗ്ദ ചികിത്സ ലഭ്യമായ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവത്തിനുശേഷം പാമ്പിനെ രാജ്കുമാറിന്റെ കുടുംബം കുഴിച്ചിട്ടതായി കുടുംബം അറിയിച്ചു..പാമ്പുകടിയേറ്റ മകനെ ചികിത്സിക്കാന്‍ പണമില്ലാതെ ബുദ്ധമുട്ടുകയാണെന്ന് രാജ് കുമാറിന്റെ പിതാവ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News