KeralaNewsRECENT POSTS
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാകും
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോട്ടയം അഡിഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാകും. കേസ് പരിഗണിക്കുന്ന ജഡ്ജി ജി ഗോപകുമാറിന്റ മുമ്പാകെയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകുന്നത്. ഇത് സംബന്ധിച്ച സമന്‍സ് ഫ്രാങ്കോ കൈപ്പറ്റിയിരുന്നു. നേരത്തെ കേസില്‍ കുറ്റപത്രം പാലാ കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ നിന്നാണ് കേസ് കോട്ടയം അഡിഷണല്‍ ജില്ലാ കോടതിയിലേക്ക് മാറ്റിയത്.
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ്ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പെടെ കേസില്‍ 83 സാക്ഷികളാണുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News