കോതമംഗലം: പക്ഷിനിരീക്ഷകന്‍ എല്‍ദോസിനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഇന്നലെ മുതല്‍ എല്‍ദോസിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഭൂതത്താന്‍കെട്ടിന് സമീപം ചാട്ടക്കല്ല് വനഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
തട്ടേക്കാട് പക്ഷി സങ്കേതവുമായി ബന്ധപ്പെട്ട് പക്ഷി നിരീക്ഷണത്തില്‍ സജീവമായിരുന്ന എല്‍ദോസ് ഈ മേഖലയില്‍ ശ്രദ്ധ നേടിയ ആളായിരുന്നു. പക്ഷി എല്‍ദോസ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ടൂറിസ്റ്റ് ഗൈഡായും പ്രവര്‍ത്തിച്ചിരുന്നു.എമിയാണ് എല്‍ദോസിന്റെ ഭാര്യ. മക്കള്‍ : ആഷി, ഐവ. മരുമക്കള്‍ : ജിത്തു, അജോ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News