Home-bannerKeralaNewsRECENT POSTSTop Stories
ബിനോയ് കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നാളെ നടത്തണം,ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിയ്ക്കണമെന്ന് ബോംബൈ ഹൈക്കോടതി
മുബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാദ്ഗാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയി കോടിയേരിയുടെ ഡി.എന്‍.എ പരിശോധന നാളെ നടത്തണമെന്ന് ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ്.പരിശോധനാഫലം മുദ്രവെച്ച കവറിലാക്കി കോടതി രജ്‌സ്ട്രാര്‍ക്ക് നല്‍കാന്‍ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം രക്ത സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കണമെന്നും ഉത്തരവിലുണ്ട്.ബിനോയിയ്‌ക്കെതിരായ കൂടുതല്‍ തെളിവുകള്‍ യുവതി കോടതിയില്‍ സമര്‍പ്പിച്ചതായും സൂചനയുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News