ബിനോയ് കോടിയേരിയ്ക്ക് മുൻകൂർ ജാമ്യം ലഭിയ്ക്കുമോ? ഇന്നറിയാം
മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി പ്രതിയായ പീഡനക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി ഇന്ന് ഉണ്ടായേേക്കും ബിനോയിയ്ക്കെതിരെ പരാതി നൽകിയ യുവതിയുടെ അഭിഭാഷകൻ ഹാജരാക്കിയ തെളിവുകൾക്ക് പ്രതിഭാഗത്തിന് അവസരം നൽകുന്നതിനായാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.
ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബായ് സന്ദർശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്പോർട്ട് രേഖകളാണ് യുവതി ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. ബിനോയ്ക്കെതിരെ ദുബായിയിൽ ക്രിമിനൽ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങൾക്കാണ് വിശദമായ മറുപടി പ്രതിഭാഗം ഇന്ന് മൂന്ന് മണിക്ക് നൽകുക. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ അറസ്റ്റ് ചെയ്യാനാണ് മുംബൈ പോലിസിന്റെ നീക്കം