മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായി നിലപാട് കടുപ്പിച്ച് ലൈംഗിക പീഡനാരോപണം ഉന്നയിച്ച യുവതി രംഗത്ത്. ബിനോയിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ടെന്നും ഡി.എന്‍.എ അടക്കം ഏതു തരത്തിലുള്ള പരിശോധനയ്ക്കും തയ്യാറാണെന്നും യുവതി അറിയിച്ചു. നിയമനടപടികളുമായി ശക്തമായി മുന്നോട്ടുപോകാനാണ് തീരുമാനം.
ദുബായിലെ ഡാന്‍സ് ബാറില്‍ ജോലി നോക്കിയിരുന്ന ബീഹാര്‍ സ്വദേശിനിയാണ് പരിാതിക്കാരി.ബിനോയ് മുന്‍കയ്യെടുത്ത് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്ത് മുംബൈയില്‍ താമസിപ്പിയ്ക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.2009 മുതല്‍ 2018 വരെ പീഡിപ്പിച്ചതായാണ് പരാതി.2018 ലാണ് ബിനോയി വിവാഹിതനാണെന്ന കാര്യം താനറിയുന്നതെന്നും യുവതി വ്യക്തമാക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News