Home-bannerKeralaNews
കോടിയേരിയുടെ മകനെതിരെ യുവതി ഹാജരാക്കിയ വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജം?സര്‍ട്ടിഫൈ ചെയ്തത് താനല്ലെന്ന് മുംബൈയിലെ നോട്ടറി
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിയ്‌ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ തെളിവുകളുമായി ഇരുപക്ഷവും രംഗത്ത്.
പീഡന ആരോപണത്തില്‍ പരാതിക്കാരി സമര്‍പ്പിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. 2015 ല്‍ ബിനോയ് കോടിയേരി തന്നെ വിവാഹം കഴിച്ചതായാണ് യുവതിയുടെ അവകാശവാദം.ഇത് തെളിയ്ക്കുന്നതിനായാണ് മുംബൈയിലെ നോട്ടറി അഭിഭാഷകന്‍ സാക്ഷ്യപ്പെടുത്തിയ വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍ ഈ രേഖകള്‍ പൂര്‍ണമായും വ്യാജമാണെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തി
ഈ രേഖകളടക്കം ചൂണ്ടിക്കാട്ടി യുവതി സമര്‍പ്പിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബിനോയി ചൂൂണ്ടിക്കാട്ടുന്നു.ഇതോടെ യുവതിയുടെ ലൈംഗിക പീഡന ആരോപണം സംബന്ധിച്ച് ദുരൂഹതകളും ഉയരുന്നതായാണ് സൂചന.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News