ബിനീഷ് ബാസ്റ്റിനെതിരായ അധിക്ഷേപം,സംവിധായകനെതിരെ മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തു
കൊച്ചി: നടന്‍ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍, സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്തസ്സോടെയും വിവേചനങ്ങള്‍ നേരിടാതെയും ജീവിക്കുക എന്നത് ഓരോ പൗരന്റേയും അവകാശമാണെന്നു ചൂണ്ടിക്കാട്ടി കാലടി സര്‍വകലാശാലയിലെ അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി പ്രവര്‍ത്തകന്‍ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേ പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കാന്‍ എത്തിയ ബിനീഷുമായി വേദി പങ്കിടില്ലെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വേദിയില്‍ കുത്തിയിരുന്ന് ബിനീഷ് പ്രതിഷേധിക്കുകയും ഇതോടെ സംഭവം വിവാദമാകുകയുമായിരുന്നു.സംഭവത്തില്‍ ബിനീഷിന് പരാതിയുണ്ടെങ്കില്‍ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി എ.കെ.ബാലനും തനിയ്ക്ക് പരാതിയില്ലെന്ന് ബിനീഷ് ബാസ്റ്റിനും വിയക്തമാക്കിയിരുന്നു.