ബംഗളൂരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയാണ് ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേതുടര്‍ന്നു ബിനീഷിനെ ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച അറസ്റ്റിലായ ബിനീഷിനെ തുടര്‍ച്ചയായി ഇ.ഡി ചോദ്യം ചെയ്തു വരികയായിരുന്നു. നടുവേദനയെ തുടര്‍ന്നാണ് ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ(പിഎംഎല്‍എ)പ്രകാരമാണ് അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ നാലു ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായുള്ള ബന്ധമാണ് ബിനീഷ് കോടിയേരിയുടെ അറസ്റ്റിലേക്കു നയിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News