EntertainmentRECENT POSTS
‘അമ്മയെ കടത്തിവെട്ടുമോ?’ നൃത്ത ചുവടുമായി ബിന്ദു പണിക്കരുടെ മകള്‍; ചിത്രങ്ങള്‍ വൈറല്‍
അമ്മയായും പെങ്ങളായും മലയാള സിനിമയില്‍ ഏറെ തിളങ്ങിയ താരമാണ് ബിന്ദു പണിക്കര്‍. ഇപ്പോള്‍ ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതി എന്ന കല്യാണി നൃത്തം ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഓണാഘോഷ ചിത്രങ്ങളില്‍ നൃത്തവും വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് താരപുത്രി. വേറിട്ട നൃത്തചുവടുകളുമായുള്ള കല്ല്യാണിയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളത്തിലൂടെയാണ് ബിന്ദു പണിക്കര്‍ ചലച്ചിത്ര രംഗത്തെത്തിയത്. ഹാസ്യ താരമായാണ് ബിന്ദു പണിക്കര്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോള്‍ അമ്മ വേഷങ്ങളാണ് അധികവും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News