KeralaNewsRECENT POSTS
ബൈക്കിന്റെ പിന്‍ചക്രത്തില്‍ മുണ്ട് കുരുങ്ങി യുവാവ് മരിച്ചു
വടക്കാഞ്ചേരി: മുണ്ട് പിന്‍ചക്രത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബൈക്ക് ഓടിച്ചിരുന്നയാള്‍ ഗുരുതരാവസ്ഥയില്‍. മുള്ളൂര്‍ക്കര എടലംകുന്ന് അപ്പണത്ത് സുജിത്ത് (28) ആണു മരിച്ചത്. ചെറുതുരുത്തി ഭാഗത്തുനിന്ന് മുള്ളൂര്‍ക്കരയ്ക്കു പോകുമ്പോഴാണ് ആറ്റൂര്‍ ബൈപാസ് റോഡില്‍ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
സംഭവത്തില്‍ ബൈക്ക് ഓടിച്ചിരുന്ന മുള്ളൂര്‍ക്കര എസ്എന്‍ നഗര്‍ കോതേത്ത്പറമ്പില്‍ കൃഷ്ണകുമാറിനെ (25) ഗുരുതര പരിക്കുകളോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗള്‍ഫില്‍ നിന്ന് രണ്ടു ദിവസം മുമ്പാണ് സുജിത്ത് നാട്ടിലെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News