CrimeNationalNews

ഓടുന്ന ഗുഡ്‌സ് ട്രെയിനിൽനിന്ന് എണ്ണ കവർന്ന് കള്ളൻമാർ; ബീഹാറിലെ തസ്‌കരവിദ്യകള്‍

പാറ്റ്‌ന (ബിഹാര്‍): വിചിത്രങ്ങളായ മോഷണങ്ങളുടെ വാർത്തകള്‍ ബിഹാറില്‍നിന്ന് കേള്‍ക്കാറുണ്ട്. റോഡോ പാലമോ ട്രെയിനോ ടവറോ എന്തുമാവട്ടെ, അഴിച്ചുമാറ്റി മോഷണം നടത്തിയ വാർത്തകള്‍ ഈയടുത്തുതന്നെ നിരവധിയെണ്ണം പുറത്തുവന്നു. ട്രെയിനിന്റെ എന്‍ജിന്‍ അഴിച്ചുമാറ്റി മറിച്ചുവിറ്റ സംഭവമുണ്ടായത് കഴിഞ്ഞ മാസമാണ്. ഇപ്പോഴിതാ, ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ട്രെയിനില്‍നിന്ന് കള്ളന്‍മാർ എണ്ണ മോഷ്ടിക്കുന്ന വീഡിയോയാണ് ബിഹാറില്‍നിന്ന് വരുന്നത്.

ബിഹ്റ്റയിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ഡിപ്പോയിലേക്ക് എണ്ണയുമായി പോകുകയാണ് ഗുഡ്‌സ് ട്രെയിന്‍. ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ട്രെയിനില്‍നിന്ന് എണ്ണ ചോർത്തി ബക്കറ്റില്‍ നിറയ്ക്കുന്ന മോഷ്ടാക്കളെയാണ് വീഡിയോയില്‍ കാണുന്നത്. ട്രെയിനിന്റെ വേഗത്തിനൊപ്പം സഞ്ചരിച്ച് മോഷ്ടാക്കള്‍ തങ്ങളുടെ ബക്കറ്റില്‍ എണ്ണ നിറയ്ക്കുന്നതാണ് വീഡിയോയിലുള്ളത്.

ഈ വര്‍ഷംതന്നെ വിചിത്രമായ നിരവധി മോഷണങ്ങളാണ് ബിഹാറില്‍ നടന്നത്. റെയില്‍വേ യാർഡിലേക്ക് തുരങ്കം നിര്‍മിച്ച് ട്രെയിന്‍ എന്‍ജിന്‍ ഘട്ടംഘട്ടമായി മോഷ്ടിച്ച് കടത്തിയതും മൊബൈല്‍ ടവര്‍ മോഷ്ടിച്ചതും ഈയടുത്താണ്. അമിയാവര്‍ വില്ലേജിലെ ഒരു ഇരുമ്പുപാലം മോഷ്ടിച്ചതിനെത്തുടര്‍ന്ന് ഒരു എന്‍ജിനീയര്‍ ഉള്‍പ്പെടെ എട്ടുപേരെ അറസ്റ്റുചെയ്തത് കഴിഞ്ഞ ഏപ്രിലിലാണ്.

ബങ്ക ജില്ലയിലെ രണ്ടു കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച റോഡ് കൈയ്യേറിയതായി കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്തുവന്നത്. ഖരോണി ഗ്രാമവാസികള്‍ കഴിഞ്ഞ ദിവസം രാവിലെ എഴുന്നേറ്റു നോക്കുമ്പോള്‍ റോഡ് ഉണ്ടായിരുന്ന സ്ഥലം കൈയ്യേറി ഉഴുത് ഗോതമ്പ് വിതച്ചതാണ് കണ്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button