ബിഗ് ബോസ് സീസണ്‍ 2 നിര്‍ത്തിവയ്ക്കുന്നു
ചെന്നൈ: രാജ്യത്ത് കോവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ മത്സരാര്‍ഥികളുടേയും അണിയറപ്രവര്‍ത്തകരുടേയും സുരക്ഷ മുന്‍നിര്‍ത്തി ഏഷ്യാനെറ്റിന്റെ ബിഗ്‌ബോസ് സീസണ്‍ 2 നിര്‍ത്തിവയ്ക്കുന്നു. ജനുവരി അഞ്ചിനു ചെന്നൈയിലുള്ള ഫിലിം സിറ്റിയില്‍ ആരംഭിച്ച ബിഗ് ബജറ്റ് ഷോ ബിഗ്‌ബോസ് 75 എപ്പിസോഡിലേക്കെത്തുമ്പോഴാണ് ഈ അവസാനിപ്പിക്കേണ്ടി വരുന്നത്.
പുറംലോകവുമായി യാതൊരു ബന്ധവും മത്സരാര്‍ഥികള്‍ക്കില്ലെങ്കിലും 300 ജീവനക്കാര്‍ക്ക് മുന്‍കരുതല്‍ അനിവാര്യമാണ്. ഒപ്പം വിമാനയാത്ര പ്രതിസന്ധിയും നിലനില്‍ക്കുന്നുണ്ട്. അവതാരകനായ മോഹന്‍ലാലിനേയും ഇതു ബാധിക്കുമെന്നു അണിയറക്കാര്‍ മുന്‍കൂട്ടിക്കാണുന്നു.
നിര്‍മാതാക്കളായ എന്‍ഡിമോള്‍ ഷൈന്‍ ഫേസ്ബുക്കില്‍ ഇപ്പോഴത്തെ അവസ്ഥ പോസ്റ്റ് ചെയ്തുകഴിഞ്ഞു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഡക്ഷനും താത്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും സൂചനയുണ്ട്.